Categories
headlines

ആദിവാസി വനിതാ ശാക്തീകരണം പദ്ധതി വനമിത്ര പദ്ധതിയുടെ ഭാഗമായി കറവപ്പശു വിതരണം ചെയ്തു

പേരാമ്പ്ര: കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്ര പദ്ധതിയുടെ ഭാഗമായി ആദിവാസി വനിതകള്‍ക്ക് കറവപ്പശു വിതരണം ചെയ്തു.


എസ്ടി ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആദിവാസി വനിതകള്‍ക്കുള്ള കറവപ്പശു വിതരണ പരിപാടിയിലെ നാലാം ഘട്ട കറവപ്പശു വിതരണമാണ് നടത്തിയത്.

വിതരണോദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നുസറത്ത് അധ്യക്ഷത വഹിച്ചു.


എസ് ടി പ്രൊമോട്ടര്‍ മിനിജ, വനിതാ വികസന കോര്‍പറേഷന്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് സോഫി ജോണ്‍, സലില്‍ എസ് ബി എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 100 പശുക്കളില്‍ 50 എണ്ണം നിലവില്‍ വിതരണം ചെയ്തു കഴിഞ്ഞു.


പഞ്ചായത്ത് അംഗം വിനീത മനോജ് സ്വാഗതവും കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ നൗഫല്‍ കല്ലായി നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP