മുതുകാട്ടില്‍ ഓട്ടോ മിന്നല്‍ പണിമുടക്ക്

By | Sunday September 29th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടില്‍ ഇന്ന് വൈകിട്ട് 5 മണിമുതല്‍ ഓട്ടോറിക്ഷകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. മുതുകാട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായ ചെട്ടുപറമ്പില്‍ ബിനോയി(36)യെ ഓട്ടം വിളിച്ചു പോയ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് ആരംഭിച്ചത്.

മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പറയുന്നു. പരുക്കേറ്റ ബിനോയിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഡ്രൈവര്‍മാര്‍ അറിയിച്ചു. മിന്നല്‍ പണിമുടക്ക് മുലം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

പൊതു ഗതാഗത സൗകര്യം കുറഞ്ഞ ഇവിടെ എത്തിേച്ചരുന്നവര്‍ക്ക് ഉള്‍നാടുകളിലെത്താന്‍ ഏക ആശ്രയം ഔട്ടോ റിക്ഷകളാണ്. സന്ധ്യയാവുന്നയോടെ മുതുകാടിന്റെ പല ഭാഗങ്ങളിലും കാട്ടാന ശല്യവും ഉള്ളതിനാല്‍ ജനങ്ങള്‍ വീടുകളിലെത്താന്‍ കഷ്ടപ്പെടുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read