പേരാമ്പ്ര : കയണ്ണ ചന്ദനത്തില്‍ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്ര മുത്തപ്പന് മഠപ്പുര ഉത്സവത്തിന് കൊടിയേറി. ജനുവരി 21 മുതല്‍ 28 വരെയാണ് ഉത്സവം നടക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. ഗുരുതി, കലശം, കൊടുക്ക, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും.
24 ഞായറാഴ്ച രാവിലെ സര്‍വ്വശ്വര്യ പൂജയും ചാരുപറമ്പില്‍ അമ്മക്ക് പൊങ്കാലയിടലും ഉണ്ടായിരിക്കും. 28 വ്യാഴാഴ്ച ഗുളികനും കുട്ടിച്ചാത്തനും കലശം വെക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാവും.
ക്ഷേത്രം തന്ത്രി ബാലചന്ദ്രന് നമ്പൂതിരി കോഴിക്കോടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. രവി ചാരുപറമ്പില്‍, പി.കെ. ബാലന്, ബാബു വാകയാട്, എ.സി. ഗംഗാധരന്, മനോജന് പാലേരി, എ.സി. കൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
