സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി ആവളയില്‍ ദീപപ്രോജ്വലനം നടത്തി

By | Saturday June 20th, 2020

SHARE NEWS

പേരാമ്പ്ര (June 20): ചൈനീസ് ആക്രമത്തില്‍ വിരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആവളയില്‍ ദീപപ്രോജ്വലനം നടത്തി.

അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പടപൊരുതുന്ന സൈനികര്‍ക്ക് അറിവാദ്യമര്‍പ്പിച്ചും, സൈനികരുടെ ജീവത്യാഗം വേറുതേ ആവില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് പരിപാടി നടത്തിയത്.

1962 ഇന്ത്യയല്ല ഇപ്പോഴുള്ളതെന്നും അടിച്ചാല്‍ മറുകരണം മാത്രം കാണിച്ചു കൊടുക്കുന്ന ഭരണാധികാരികളുമല്ല ഇന്ത്യ ഭരിക്കുന്നതെന്നതിനാല്‍ ചൈനയെ നിലയ്ക്ക്‌നിര്‍ത്താല്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് അഭിപ്രായപ്പെട്ടു.

ചൈനീസ് ആക്രമത്തിനെതിരെ മുഴുവന്‍ നാട്ടുകാരും സൈന്യത്തിനും സര്‍ക്കാറിനും പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ടി.കെ. രജിഷ്, ബാബു മരുതിയാട്ട്, രജീഷ് ചെറിയാണ്ടി, ഇ.കെ. സുബിഷ്, വി.കെ. നിഥിന്‍ ലാല്‍, ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍, ബിനിഷ് ഏറോത്ത് എന്നിവര്‍ നേത്യത്വം നല്‍കി.

BJP activists cheered the lamp as a tribute to the soldiers who retired during the Chinese invasion.

The event was aimed at educating the soldiers who are fighting the enemy at the border and declaring solidarity with the Prime Minister, who declared that the soldiers’ lives would be no different.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read