ബ്രെയിന്‍ സ്റ്റോം മേഖലാ ക്വിസ് മത്സരം 20 ന്

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാറിന്റെ ബാലാവകാശ കമ്മീഷന്‍, റീസെറ്റിന്റെ സഹകരണത്തോടെ ബ്രെയിന്‍ സ്റ്റോം മേഖലാ ക്വിസ് സംഘടിപ്പിക്കുന്നു. ഈ മാസം 20 ന് കുറ്റ്യാടി ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മത്സരം അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് നയിക്കും.

ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും 8ാം ക്ലാസ് മുതല്‍ പ്ലസ്ടു ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ സര്‍ക്കാര്‍ ചിലവില്‍ പങ്കെടുക്കാം.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 20ന് രാവിലെ 9 മണിക്ക് മുമ്പായി കുറ്റ്യാടി ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവിരങ്ങള്‍ക്ക് ബന്ധപ്പെടുക: 8921204517, 8281580211.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read