മുയിേപ്പാത്ത് ഗുഹ കണ്ടെത്തി

By | Wednesday April 22nd, 2020

SHARE NEWS

പേരാമ്പ്ര : പുരാതന കാലത്ത് കണ്‍മറഞ്ഞ് പോയ ഏതോ ഒരു സംസ്‌കാരത്തിന്റെ ബാക്കിപത്രമായ ഗുഹ കണ്ടെത്തി. പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത് ആഞ്ഞാംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്താണ് ഗുഹ കാണ്ടെത്തിയത്.

മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടയിലാണ് ഗുഹയുടെ ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നാല് മീറ്ററോളം വ്യാസമുള്ള ഗുഹയുടെ കവാടം ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്. അകത്ത് ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു തൂണും സവിശേഷമായ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു കലവും ഉണ്ട്. ആഴമേറെ തോന്നിപ്പിക്കുന്ന ഇതിനകത്ത് കല്ല്കലരാത്ത മണ്ണ് നിറച്ച നിയിലാണ്. ഗുഹയുടെ വൃത്താകൃതിയിലുള്ള ഭിത്തിയില്‍ മണ്ണ് തേച്ച് മിനിക്കിയിട്ടുണ്ട്.

എരയന കണ്ടി മൊയതു ഹാജിയുടെ പുരയിടത്തിലാണ് ഗുഹ കണ്ടെത്തിയത്. പ്രദേശവാസികള്‍ പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.

പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നത് വരെ പ്രദേശത്ത് നടത്താന്‍ ഉദ്ദേശിച്ച പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. വിവരമറിഞ്ഞ് നിരവധി ആളുകള്‍ ഗുഹ കാണാന്‍ ഇവിടെ എത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read