ചെമ്പനോടയില്‍ കേരള കോണ്‍ഗ്രസ് (എം) ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : കേരള കോണ്‍ഗ്രസ് (എം) ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ചക്കിട്ടപ്പാറയില്‍ പാര്‍ട്ടി ആക്ടിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.

കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമായാല്‍ മാത്രമേ കൃഷി ലാഭകരമാവുകയുള്ളൂ എന്നും മുന്തിയ ഇനം ഇന്ത്യന്‍ പശുക്കളെ ഓരോ വീട്ടിലും വളര്‍ത്തി ഗുജറാത്തിനെ പോലെ ക്ഷീരമേഖലയില്‍ ഇവിടുത്തുകാര്‍ക്കും വിജയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബസംഗമത്തിനെത്തിയവരോടൊപ്പം പാട്ടുപാടിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് ടോമി വള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

ഉന്നതാധികാര സമിതി അംഗം വി.സി. ചാണ്ടി, ജില്ലാപ്രസിഡന്റ് പി.എം. ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജീവ് തോമസ,് രാഘവന്‍ ചേയങ്ങാട്, അഡ്വ. ബെന്നി മാത്യു, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി. രാമചന്ദ്രന്‍, രവീന്ദ്രന്‍ പുത്തലത്ത്, ജോണ്‍സണ്‍ പൂകമല, ബെന്നി വടക്കേടം, ബാബുരാജ് മൂഴയില്‍, ബെന്നി പെരുമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read