ചെമ്പനോടയിലെ അറവുമാലിന്യ പ്രശ്‌നം: നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്

By | Thursday September 5th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപ്പാറ പഞ്ചായത്തിലെ 2ാം വാര്‍ഡില്‍ ചെമ്പനോട അമ്യാം മണ്ണില്‍ സ്വകാര്യ ഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി തുടങ്ങി. പൊലീസ്, ഗ്രാമപഞ്ചായത്ത്, ആരോഗ്യം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

സ്വകാര്യ വ്യക്തി അയാളുടെ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിയെടുത്ത് അറവു മാലിന്യം തട്ടി മണ്ണിട്ടു മൂടുകയായിരുന്നു. രാത്രിയിലാണ് ടിപ്പര്‍ ലോറികളില്‍ അറവുമാലിന്യങ്ങള്‍ എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ നിക്ഷേപിച്ച അറവുമാലിന്യങ്ങള്‍ പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. കടന്തറ പുഴയുടെ 10 മീറ്റര്‍ മാത്രം അകലെയാണിത്.

സ്ഥലം സന്ദര്‍ശിച്ച പിഎച്ച്‌സി അധികൃതര്‍ മാലിന്യം 24 മണിക്കൂറിനുള്ളില്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ചില്ലെങ്കില്‍ സ്ഥലമുടമയില്‍ നിന്നും പിഴ ഇടാക്കി തുടര്‍ നടപടി എടുക്കണമെന്ന് പഞ്ചായത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് മെമ്പര്‍ സെമിലി സുനില്‍ ചെയര്‍പേഴ്‌സനും ലൂയിസ് ആന്റണി കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ശക്തമായ പ്രക്ഷോപത്തിനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read