ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലാമേള ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌ക്കൂളില്‍

By | Saturday October 5th, 2019

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലാമേള ഒക്ടോബര്‍ 21, 22 തിയ്യതികളില്‍ ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സൂളില്‍ നടക്കും. രചന, സ്റ്റേജ് മല്‍സരങ്ങളാണ് നടക്കുന്നത്. പഞ്ചായത്തിലെ 12 എല്‍.പി സ്‌ക്കൂളില്‍ നിന്നായി 400 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബിജു പരിപാടി ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞികൃഷ്ണണ്‍ ചെയര്‍മാനും പി.വി. ബീന ജനറല്‍ കണ്‍വീനറും ഏ.കെ.സന്തോഷ് ട്രഷററുമായ സ്വാഗതസംഘം കമ്മിറ്റിയും 6 സബ് കമ്മിറ്റികളും കലോത്സവത്തിനെറ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.വി. ബീന, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.കെ. രജീഷ്, പി.ടി.എ പ്രസിഡണ്ട് എ.കെ. സന്തോഷ്, ഹമീദ് തറമ്മല്‍, എസ്.ബി ഷബിന്‍ എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read