Categories
headlines

വാര്‍ത്താ സേമ്മളനം കണ്ട് കട തുറന്നു; പണി കിട്ടി

പേരാമ്പ്ര : മുഖ്യ മന്ത്രിയുടെ വാര്‍ത്തസമ്മേളനത്തില്‍, പെരുന്നാള്‍ പ്രമാണിച്ച് രാത്രി 9 മണി വരെ കടകള്‍തുറക്കാമെന്ന നിര്‍ദ്ദേശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ രാത്രി കട തുറന്ന ഉടമക്കെതിര പൊലീസ് കേസെടുത്തതായി പരാതി.


മുതുവണ്ണാച്ച ജി.ജി.സി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ നാഗത്ത് റിയാസിനെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച്ച രാത്രി 8.30 നാണ് പേരാമ്പ്ര പൊലീസ് കടയില്‍ വന്ന് അടക്കാനാവശ്യപ്പെടുകയും കേസെടുക്കുകയും ചെയ്തതെന്ന് കടയുടമ പറഞ്ഞു.

ഇന്ന് സ്‌റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായും ഉടമ പറഞ്ഞു. കേരള എപ്പിഡമിക്‌സ് ഡിസീസസ് ഓഡിനന്‍സ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP