Categories
headlines

കുട്ടികള്‍ അതിജീവിക്കേണ്ടത് കോവിഡിനെ മാത്രമല്ല

പേരാമ്പ്ര: സ്‌കൂളില്‍ പോകാതെ ഇരുന്നിരുന്ന് സ്വഭാവം ആകെ മാറി …! കുട്ടികളെ പറ്റി അമ്മമാരുടെ പരിഭവമാണിത്. ശീലങ്ങളും സ്വഭാവങ്ങളും വ്യക്തിത്വവുമെല്ലാം വികസിക്കേണ്ട പ്രായത്തിലുള്ള നമ്മുടെ കുട്ടികള്‍ കഴിഞ്ഞ ഒരു കൊല്ലത്തിലധികമായി വീടുകളില്‍ അടച്ചുപൂട്ടി ഇരിപ്പാണ്.


ഏറ്റവും അടുത്ത ബന്ധുക്കളും ഏതാനും അയല്‍ക്കാരുമായല്ലാതെ അവര്‍ക്ക് സാമൂഹ്യ സാഹചര്യങ്ങളുമായുള്ള നേരിട്ടിടപഴകലുകള്‍ നഷ്ടമായ കാലമാണ്.

അതവരുടെ വളര്‍ച്ചയെയും വ്യക്തിത്വ വികാസത്തെയും ഒരളവുവരെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


അവര്‍ക്ക് അപ്രാപ്യമായ അവസരങ്ങള്‍ വീടുകളില്‍ തന്നെ കഴിയാവുന്നത്ര ഒരുക്കി കൊടുക്കാനാകും.

വളരെ ക്രിയാത്മകമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരിക മാനസികാരോഗ്യത്തിനും ഉല്ലാസത്തിനും ഇവയെല്ലാം പ്രയോജനപ്പെടുത്താം.


ചിട്ടകളും വൈകാരിക പാടവങ്ങളും ഇനി എന്നാണ് ജീവിതം പഴയപടിയാകുക എന്ന ആശങ്കയുടെ നടുവില്‍ ആണ് കുട്ടികള്‍. അവര്‍ക്ക് വൈകാരിക സമ്മര്‍ദങ്ങള്‍ ഉണ്ടാകുക ഇക്കാലത്ത് സ്വാഭാവികം.

വൈകാരിക ബുദ്ധിമുട്ടുകളെ നേരിടുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം ദിവസങ്ങള്‍ക്ക് ഒരു ചിട്ട ഉണ്ടാകുക എന്നതാണ്. ടൈംടേബിള്‍ വച്ച് കുട്ടികളെ വീണ്ടും ഞെരുക്കുക എന്നല്ല.

അതായത് ഒരു ദിവസത്തില്‍ വായന, വ്യായാമം, പഠനം, കളി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവൃത്തികള്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം എല്ലാ ദിവസവും ചെയ്യുകയും വേണം.

വ്യായാമത്തിനുള്ള സമയം കൃത്യമായി പാലിക്കുന്നതൊഴിച്ചാല്‍ ബാക്കി ഉള്ളതൊക്കെ ഒരു പരിധിവരെ കുട്ടികളുടെ സൗകര്യത്തിന് വിടാം. വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു.

പഠനത്തിനായി വീട്ടില്‍ ഒരു പ്രത്യേക സ്ഥാനം നിര്‍ണയിക്കുന്നത് നന്നായിരിക്കും. അതിനായുള്ള മേശയും കസേരയും/സ്ഥാനവും മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത്, പ്രത്യേകിച്ച് ഭക്ഷണം കഴിക്കാനും മറ്റും.

അത്തരം ചിട്ട കുട്ടികളെ സ്വാഭാവികമായും പഠിക്കാനുള്ള മനഃസ്ഥിതിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രേരകങ്ങളാകും. സ്‌കൂളും പഠനവും തല്‍ക്കാലം ഓണ്‍ലൈന്‍ ആയി എങ്കിലും നമ്മുടെ രീതികള്‍ മാറുന്നില്ല എന്നത് അവര്‍ക്കൊരു ആശ്വാസമാണ്.

ക്ലാസുകള്‍ എന്നാല്‍, അലസമായി സ്‌ക്രീനിന്റെ മുന്നിലിരിക്കുന്നതല്ല എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്.

സ്‌കൂളില്‍ ഇരിക്കുന്നത് പോലെ തന്നെ ബാഗും പുസ്തകങ്ങളും ഒക്കെയായി ആ സാഹചര്യം പുനര്‍നിര്‍മിക്കുന്നത് വളരെ സഹായകരമാകും. അച്ചടക്കമടക്കം ശീലിക്കാനും ഇത് സഹായിക്കും.

പഠന സാമഗ്രികളുമായി നിശ്ചയിച്ച സ്ഥാനത്ത് ഇരിക്കുമ്പോള്‍ കുട്ടികളുടെ തലച്ചോറിന് പഠിക്കാനുള്ള തയ്യാറെടുപ്പിലേക്ക് സ്വാഭാവികമായി എത്തിച്ചേരാനാകും.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP