സിവില്‍ പൊലീസ് ഓഫീസര്‍ ബൈക്കപകടത്തില്‍ മരിച്ചു

By | Thursday March 26th, 2020

SHARE NEWS

പേരാമ്പ്ര: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പൈതോത്ത് തെക്കെ മറയത്തും കണ്ടി സലീഷ് (41 ) കരുവണ്ണൂരില്‍ പുതുശ്ശേരി താഴെ ബൈക്കപകടത്തില്‍ മരിച്ചു.

സ്റ്റേഷനില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ വ്യാഴാഴ്ച്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ടെലഫോണ്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അതിലെ വന്ന ആംബുലന്‍സില്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിതാവ്: നാരായണന്‍ (സോണിയ ടെക്‌സ്‌റ്റൈല്‍സ് പേരാമ്പ്ര), മാതാവ് സാവിത്രി. ഭാര്യ: (റാണി, ഞാണിയത്ത് തെരു പേരാമ്പ്ര). മകന്‍ ഉണ്ണിക്കുട്ടന്‍. സഹോദരി : സന്ധ്യ (ബംഗളൂരു). മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read