ഇന്ധനവില വര്‍ദ്ധനവിനെതിരെ പോസ്റ്റോഫീസ് ധര്‍ണ്ണ

By | Monday June 29th, 2020

SHARE NEWS

പേരാമ്പ്ര (June 29): ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഡിസിസി അംഗം കെ.വി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ സൂപ്പി മുഖ്യപ്രഭാഷണം നടത്തി. എം.വി. ബാലകൃഷണന്‍, പി.സി.ചന്ദ്രന്‍ സംസാരിച്ചു.

ഇന്ധനവില വര്‍ദ്ധനവിനെതിരെ മേപ്പയ്യൂര്‍ മണ്ഢലം കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പോസ്റ്റോഫീസ് ധര്‍ണ്ണ ഡിസിസി ജനറല്‍ സിക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു.

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുയിപ്പോത്ത് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ആര്‍.പി ഷോഭിഷ് ഉദ്ഘാടനം ചെയ്തു.

Congress Dharna was held in front of the Post Office at various places as part of the country’s widespread struggle against the hike in fuel prices.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read