ലോക്ക്ഡൗണില്‍ തരിശ് കൃഷിയുമായി സിപിഐ(എം) മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി

By | Tuesday May 12th, 2020

SHARE NEWS

മേപ്പയ്യൂര്‍ : ലോക്ക്ഡൗണില്‍ ജനങ്ങള്‍ കൃഷിയിലേക്ക് ഇറങ്ങി ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണണമെന്ന മൃഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിപിഐ(എം) മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലെ എടത്തില്‍ മുക്ക് നോര്‍ത്ത് ബ്രാഞ്ച് തരിശ് കൃഷി ആരംഭിച്ചു.

പ്രദേശത്ത് തരിശായി കിടക്കുന്ന 2 ഏക്കര്‍ നിലത്ത് കപ്പ ചേന എന്നീ കൃഷികളാണ് ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി നിലമൊരുക്കല്‍ നടത്തി.

കൃഷി സ്ഥലം ഒരുക്കുന്ന പ്രവര്‍ത്തനത്തിന് ബ്രാഞ്ച് സെക്രട്ടറി തവരാത്ത് കുഞ്ഞിക്കണ്ണന്‍, കര്‍ഷക ഗ്രൂപ്പ് കണ്‍വീനര്‍ ആക്കൂല്‍ ബാലകൃഷ്ണന്‍, വിനോദന്‍ വെങ്കപ്പാറ, ശ്രീജിത്ത് ശ്രീതിലകം കേളപ്പന്‍, രജനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണന്‍ ആര്‍.വി.അബ്ദുള്ള എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Meppayur: The CPI (M) has started farming paddy fields in the area of ​​the Meppayur North Local Committee on the direction of the Union minister, demanding that the people go down to agriculture at Lockdown and solve the shortage of food.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read