ചക്കിട്ടപാറയില്‍ ഖനനം ചെയ്‌തെടുത്ത കല്ലുകള്‍ പിടിച്ചെടുത്തു

By | Thursday February 1st, 2018

SHARE NEWS

പേരാമ്പ്ര : ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായ ചക്കിട്ടപ്പാറ ഖനനമേഖലയില്‍ നിന്ന് സ്പടിക സാദൃശ്യമുള്ള കല്ലുകള്‍ പിടിച്ചെടുത്തു. ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട്
പയ്യാനിക്കോട്ട പരിസരത്തു നിന്നു പാറ തുരന്നെടുത്ത സ്പടിക രൂപത്തിലുള്ള കല്‍ രേഖരം വനപാലകരാണ് പിടികൂടി കേസെടുത്തത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വനം വകുപ്പില്‍ നിന്നു പാട്ടത്തിനെടുത്ത സ്ഥലത്തു അനധികൃതമായി കുഴിയെടുത്താണു കല്ലു ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ മേഖലയിലെ താമസക്കാരനായ പ്രദീഷി(30)ന്റെ പേരിലാണു കേസെടുത്തത്.

കല്ലുകള്‍ ഇയാളുടെ വീട്ടില്‍ ചാക്കുകളില്‍ ശെഖരിച്ച് വെച്ച നിലയിലാണ് കല്ലുകള്‍ കണ്ടെടുത്തത്. പേരാമ്പ്ര എസ്‌റ്റേറ്റിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറി ഖനന നീക്കം നടക്കുന്നതായ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രദീഷ് ഒളിവിലാണ്. പ്രദേശത്ത് വീണ്ടും ഖനനനീക്കം നടക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read