ദയ പാലിയേറ്റീവ് കെയര്‍ കര്‍മ്മസമിതി രൂപീകരിച്ചു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : ദയ കമ്മ്യൂണിറ്റി നെറ്റ് വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍ (ഡിസിഎന്‍പി) പേരാമ്പ്ര മേഖലാ കര്‍മ്മസമിതി രൂപീകരിച്ചു. രോഗികളുടെ അവകാശങ്ങളും ദയയുടെ ചുമതലകളും ജനുവരി ഒന്നിന് പൊതുസമൂഹത്തിന്റെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തും.

പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂര്‍, കൂത്താളി, ചങ്ങരോത്ത്, കായണ്ണ പഞ്ചായത്ത് പ്രദേശങ്ങളില്‍ താമസിക്കുന്നവരും സാന്ത്വന പരിചരണത്തിന് വേണ്ടി റജിസ്റ്റര്‍ ചെയ്തവരുമായ ദയയിലെ രോഗികള്‍ക്ക് ഗുണമേന്‍മ ഉറപ്പാക്കിക്കൊണ്ടുള്ള പരിചരണം ലഭ്യമാക്കാന്‍ നിലവിലുള്ളവര്‍ക്ക് പുറമെ മാസത്തില്‍ ഒരു ദിവസമെങ്കിലും സന്നദ്ധ സേവനത്തിന് തയ്യാറുള്ള നൂറ് പേരുടെ കര്‍മസേന രൂപീകരിക്കാനും തീരുമാനിച്ചു.

കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ പ്രവര്‍ത്തക സമിതിയില്‍ ഭാരവാഹികളായി എം.പി. കുഞ്ഞമ്മദ് കുട്ടി (ചെയര്‍മാന്‍), പി. വിജയന്‍ (കണ്‍വീനര്‍) ടി.എം. അബ്ദള്‍സലാം, എം. വൃന്ദ എന്നിവരെ തെരെഞ്ഞെടുത്തു. ഇ.പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ. ബലരാമന്‍, ബഷീര്‍ കറുത്തേടത്ത്, എന്‍. ഷമീര്‍, ഷിബി എന്നിവര്‍ സംസാരിച്ചു. പി. വിജയന്‍ സ്വാഗതവും സുരേഷ് പാലോട്ട് നന്ദിയും പറഞ്ഞു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read