ദേവികയുടെ മരണം; കെഎസ്‌യു പ്രവര്‍ത്തകര്‍ എഇഒ ഓഫീസ് ഉപരോധിച്ചു

By | Tuesday June 2nd, 2020

SHARE NEWS

പേരാമ്പ്ര : വളാഞ്ചേരിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കെഎസ്‌യു എഇഒ ഓഫീസ് ഉപരോധിച്ചു.

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത സാഹചര്യത്തെ തുടര്‍ന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചത്. കെഎസ്‌യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എഇഒ ഓഫീസ് ഉപരോധിച്ചത്.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, ആദില്‍ മുണ്ടിയത്ത്, ഹരി പേരാമ്പ്ര, അമിത് രാജപുരം, അനുരാജ് വട്ടക്കണ്ടി, സങ്കീര്‍ത് ചേനോളി തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read