Categories
headlines

ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് ഓഫിസ് ധര്‍ണ്ണ നടത്തി

പേരാമ്പ്ര : ജൂണ്‍ 1 ദേശീയ പ്രതിഷേധ ദിനത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പലേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലേരി വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.


പട്ടിണി കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുക, ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക,

ജോലിയും കൂലിയും നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ വീതം ധനസഹായം നല്‍കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.


ഏരിയ കമ്മിറ്റി അംഗം വി.കെ. സുമതി ഉദ്ഘാടനം ചെയ്തു. എം.കെ. രാധ, കെ.വി. ലളിത എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP