ഭിന്നശേഷിക്കാര്‍ക്കും രോഗീപരിചാരകര്‍ക്കും സ്വയം തൊഴില്‍ പദ്ധതിയുമായി ദയ പെയിന്‍ ആന്റ് പാലിയേറ്റീവ്

By | Tuesday April 24th, 2018

SHARE NEWS

പേരാമ്പ്ര: ഭിന്നശേഷിക്കാര്‍ക്കും രോഗീപരിചാരകര്‍ക്കുമായി ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് ആരംഭിക്കുന്ന സ്വയം തൊഴില്‍ പദ്ധതിക്ക് തുടക്കമായി. കുട നിര്‍മ്മാണം, ആട് – കോഴി വളര്‍ത്തല്‍, ഡയരക്ട്ട്ട് മാര്‍ക്കറ്റിംഗ്, മെഡിസിന്‍ കവര്‍, ഫിനോള്‍ ലോഷന്‍, തുണി സഞ്ചി നിര്‍മ്മാണം, ടെയ്‌ലറിംഗ് തുടങ്ങിയ മേഖലകളിലാണ് സംരഭങ്ങള്‍ ആരംഭിച്ചത്.

മലബാര്‍ ഗോള്‍ഡ് ദുബൈ, ദയ ബഹ്‌റൈറൈ ചാപ്റ്റര്‍ എന്നിവയാണ് പരിശീലനത്തിനായുള്ള സൗകര്യം ഒരുക്കിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ രണ്ടര ലക്ഷം രൂപയും, എസ്ബിഐ ലൈഫ് കൊയിലാണ്ടി തുടക്ക ഫണ്ടായി ഒരു ലക്ഷം രൂപയും അനുവദിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് അഞ്ച് പേര്‍ ഉള്‍പ്പെട്ട അഞ്ച് ട്രൂപ്പിനും അക്കൌണ്ട് അനുവദിക്കുകയും, തുടര്‍ന്നുള്ള സഹായത്തിന് അവസരമൊരുക്കുകയും ചെയ്തു.

ദയ പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ‘ ദയ സ്വാശ്രയ ‘ ജില്ലയിലെ വേറിട്ട സംരഭമാണ്. 25 പേരാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായത്. പാലിയം, ഫൂട്ട് പ്രിന്റ്‌സ് എന്നീ പേരുകളിലുള്ള ഉല്‍പന്നങ്ങളാണ് ഇവിടെ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നത്.

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സി. ആര്യ, ടാലിയ ബോണ്‍ സ്‌റ്റൈല്‍, കെജിബി മാനേജര്‍ ഒ. സദാനന്ദന്‍, കെ.എം. ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ഗ്രൂപ്പുകളുടെ തൊഴില്‍ സംരഭങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ. മൂസ സ്വാശ്രയ ഫണ്ടിലേക്ക് നല്‍കുന്ന ധനസഹായത്തിന്റെ ചെക്ക് ടാലിയ ബോണ്‍സ്റ്റയിന്‍ (അമേരിക്ക) ഏറ്റുവാങ്ങി.

ഇ.പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. വി.സി. നാരായണന്‍ നമ്പ്യാര്‍, സലാം മുയിപ്പോത്ത്, ബാബു പൂളക്കുല്‍, ചിഞ്ചു കോടേരിച്ചാല്‍, കെ.പി. അസീസ് സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read