ഇന്നുമുതല്‍ പേരാമ്പ്രയിലും പക്ഷികണ്ണുകള്‍ നിരീക്ഷിക്കും

By | Sunday April 5th, 2020

SHARE NEWS

പേരാമ്പ്ര : ലോക്ക്ഡൗണ്‍ ലംഘനം തടയുന്നതിന് ഇന്നുമുതല്‍ പേരാമ്പ്രയിലും ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണത്തിനിറങ്ങും. ഇന്ന് മൂന്ന് മണിക്ക് പേരാമ്പ്ര പട്ടണത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ പറന്ന് തുടങ്ങും. പൊലീസിന്റെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നത് പക്ഷിക്കണ്ണുകള്‍ ഉപ്പിയെടുക്കും.

വീട്ടില്‍ ഒതുങ്ങിക്കഴിയാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും കൂട്ടും കൂടുന്നവരെയും നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറകള്‍ സഹായിക്കും. ഇമ്മാള്‍ പൊലീസിന്റെ നിരീക്ഷണം മുഖ്യമായും നടക്കുന്നത് പട്ടണങ്ങളിലും പൊതു നിരത്തുകളിലുമാണ്.

എന്നാല്‍ ഉള്‍നാടുകളില്‍ ലോക്ഡൗണിന് യാതൊരു പ്രാധാന്യവും നല്‍കാതെ ആളുകള്‍ ഒത്തുകൂടുകയും പ്രഭവതസവാരി നടത്തുകയും നാട്ടിന്‍ പുറങ്ങളിലെ കടകളില്‍ ആവശ്യമില്ലാതെ വന്നിരിക്കുകയും പണംവെച്ചുള്ള ശീട്ടുകളി ഉള്‍പ്പെടെ വിവിധ വിനോദങ്ങളിലും തൊഴിലുകളിലും ഏര്‍പ്പെടുകയും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വ്യാജവാറ്റ് നടത്തുകയും എല്ലാം ചെയ്യുന്നു.

ഇവയൊക്കെ പിടികൂടാന്‍ ഡ്രോണ്‍ ക്യാമറകള്‍ പൊലീസിന് സഹായകമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം 350 ല്‍ പരം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണിന്റെ സഹായത്താല്‍ നിരവധി മകസുകളുഗ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read