ചക്കിട്ടപാറയില്‍ കായിക പരിശീലന കേന്ദ്രം ആരംഭിക്കണം: ഡിവൈഎഫ്‌ഐ

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : നിരവധി കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ചക്കിട്ടപാറയില്‍ രാജ്യാന്തര നിലവാരമുള്ള കായിക പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ ചക്കിട്ടപാറ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ടി.കെ. സബിന്‍ അധ്യക്ഷത വഹിച്ചു. ഇ.എം. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഹുല്‍ രാജ്, പി.എസ്. പ്രവീണ്‍, ടി.സി. ജിപിന്‍, സി.കെ. രൂപേഷ്, കെ.കെ. നൗഷാദ്, പി.വി. വിപിന്‍ദാസ്, ഐ. സുരേഷ്, ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി പി.വി. വിപിന്‍ദാസ് (പ്രസിഡണ്ട്), പി.എസ.് ജിനീഷ്, ആദിത്യ സുകുമാരന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഇ.എം. ശ്രീജിത്ത് (സെക്രട്ടറി), ശരത്ത് മോഹന്‍, അമല്‍ അശോക് (ജോയിന്റ് സെക്രട്ടറിമാര്‍), വി.പി. മുഹ്‌സിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read