Categories
headlines

തിരഞ്ഞെടുപ്പ്: റൂട്ട് മാര്‍ച്ചുമായി കേന്ദ്ര സേനാംഗങ്ങള്‍


പേരാമ്പ്ര: തിരഞ്ഞെടുപ്പിന് ജില്ലയില്‍ നിയോഗിച്ച കേന്ദ്ര സേനാംഗങ്ങള്‍ പേരാമ്പ്രയിലും സമീപ പ്രദേശത്തും റൂട്ട് മാര്‍ച്ച് നടത്തി.


ബി.എസ്.എഫ്. സേനാംഗങ്ങളും പേരാമ്പ്ര പോലീസുമാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. പേരാമ്പ്ര ടൗണില്‍ മാര്‍ക്കറ്റ് പരിസരത്ത് നിന്ന് തുടങ്ങി ബസ് സ്റ്റാന്റ് വരെയായിരുന്നു പരിപാടി.

കായണ്ണ, മരുതേരി എന്നിവിടങ്ങളിലും റൂട്ട് മാര്‍ച്ച് നടന്നു. പേരാമ്പ്ര സി.ഐ. പി.എ. ബിനു മോഹന്‍, എസ്.ഐ.മാരായ എ.ഹബീബുള്ള, ഷോബിന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP