Categories
headlines

തന്തമല അംഗന്‍വാടിയുടെ കിണര്‍ താഴ്ന്നിറങ്ങുന്നു

പേരാമ്പ്ര: കടിയങ്ങാട് കല്ലൂര്‍ റോഡില്‍ ജിമ്മി സ്റ്റേഡിയത്തിന് സമീപം തന്തമലയില്‍ അംഗനവാടിയുടെ ശുദ്ധജല സ്രോതസ്സായ കിണറിന്റെ ചെറുപ്പടി സ്റ്റെപ്പും ആള്‍മറയും ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയിട്ടു മാസങ്ങളായി.


ലോക്ഡൗണ്‍ കാലമായതിനാല്‍ കുട്ടികളും രക്ഷിതാക്കളും അംഗനവാടിയില വരാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. ഭൂമിയുടെ ഘടന മനസ്സിലാക്കാതെയുള്ള അശാസ്ത്രീയമായ നിര്‍മാണമാണ് അംഗനവാടി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നെ കിണര്‍ താണുപോകാന്‍ കാരണം.

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടറുടെയും അനാസ്ഥ കാരണം നഷ്ടമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.


അംഗനവാടി തുറക്കുമ്പോഴേക്കും ഇരുപത്തിയെട്ടോളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റും വിവിധ ആവശ്യങ്ങള്‍ക്കായി അംഗനവാടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.  കിണര്‍ സുരക്ഷിതമാക്കാനാവിശ്യമായ നടപടി ഉണ്ടാകണമെന്ന് അങ്കണവാടി വെല്‍ഫെയര്‍ യോഗം ആവശ്യപ്പെട്ടു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP