Categories
headlines

ഇന്ധന വിലവര്‍ദ്ധന; യൂത്ത് കോണ്‍ഗ്രസ് പിച്ചതെണ്ടല്‍ സമരം നടത്തി

കോട്ടൂര്‍: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


നിത്യോപയോഗ സാധനങ്ങള്‍ക്കായി ജനങ്ങളെ പിച്ചതെണ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക്കള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടി പെരവച്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം സെക്രട്ടറിമാരായ ടി.കെ അനുമോദ്, വിഘ്‌നേഷ് കൂട്ടാലിട, കെ. സിറാജ്, മിഥുന്‍ പടിയക്കണ്ടി, വി .പി സുവീന്‍, അഖില്‍, മിഥുന്‍ തുടങ്ങിയവര്‍ വാര്‍ഡ് തലങ്ങളില്‍ നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP