പേരാമ്പ്ര : വയനാട് ബദല്‍ റോഡിനായി ആവശ്യമുയരുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ ഭാഗമായ കടിയങ്ങാട് പെരുവണ്ണാമൂഴി പൂഴിത്തോട് റോഡ് നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തി.

18 കോടിയുടെ പ്രവര്‍ത്തിയാണ് 17 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ അടങ്കല്‍ തുക കണക്കാക്കുന്നത്.
അതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനത്തിനായ് 3.60 കോടി രൂപയാണ് ഇന്ന് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയുടെ വികസനത്തിനും ദേശീയ സുഗന്ധവിള ഗേഷണ കേന്ദ്രം, കൃഷി വിജ്ഞാനേന്ദ്രം, പേരാമ്പ്ര ഗവ. ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്താനുമുള്ള പ്രധാന റോഡാണിത്.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
