Categories
headlines

കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ

പേരാമ്പ്ര (2020 Nov 04) : ചെമ്പനോട പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്പപ്പെട്ട ഒരു കുടുംബത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ.


കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ഇന്‍ചാര്‍ജ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ ചെയര്‍മാനായും അപു ജോണ്‍ ജോസഫ് വൈസ് ചെയര്‍മാനും ആയിട്ടുള്ള ഗാന്ധിജീ സ്റ്റഡിസെന്ററാണ് ഭവനത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.

ചെമ്പനോടയില്‍ കാഞ്ഞിരയ്ക്കാട്ട് തൊട്ടിയില്‍ മാത്തച്ചന്‍
എന്ന വ്യക്തി സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്ത് 10 ലക്ഷം രൂപാ ചിലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം നടക്കുന്നത്.


വീടിന്റെ മേല്‍നോട്ടവും നേതൃത്വവും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫും കേരളാ കോണ്‍ഗ്രസ്സ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോര്‍ജ്ജുമാണ്.

ഇവരുടെ നേതൃത്വത്തില്‍ നടന്നു വന്ന ഈ സംരഭത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതിയംഗം വി.സി. ചാണ്ടിയും, യൂത്ത്ഫ്രണ്ടിന്റെ ചാര്‍ജു വഹിക്കുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി രാജീവ് തോമസിന്റെ നേതൃത്വത്തില്‍ ഉള്ള കേരളാ കോണ്‍ഗ്രസ്സ് (എം)ന്റെ കോഴിക്കോട്ടെ യുവത്വം ഒറ്റക്കെട്ടായി തുടക്കം മുതല്‍ നല്‍കിയ ആല്‍മാര്‍ത്ഥമായ സഹകരണം കൊണ്ടു കൂടിയാണ് ഇത്ര വേഗം പണി തീര്‍ത്ത് ആ കുടുംബത്തിന് നല്‍കാന്‍ പൂര്‍ത്തീകരണത്തിലെത്തിക്കാന്‍ സാധിച്ചത്.


നാളെ വൈകിട്ട് 06.00 മണിക്ക് നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംഗ് ചെയര്‍മാനും ആയ പി.ജെ. ജോസഫ് എംഎല്‍എ സ്‌നേഹഭവന്റെ താക്കോല്‍ ആ കുടുംബത്തിന് കൈമാറും.

പ്രസ്തുത ചടങ്ങില്‍ അപു ജോണ്‍ ജോസഫ്, കേരളാ കോണ്‍ഗ്രസ്സ്(എം) നിയമസഭാ വിപ്പ് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, കേരളാ കോണ്‍ഗ്രസ്സ് (എം) ഓഫീസ് ചാര്‍ജ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം മുന്‍ എംപി, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍,

മുന്‍ എംഎല്‍എമാരായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, അഡ്വ. ജോണി നെല്ലൂര്‍, പി.എം ജോര്‍ജ്ജ്, വി്‌സി. ചാണ്ടി, രാജീവ് തോമസ്, ഗാന്ധിജി സ്റ്റഡി സെന്ററിന്റേയും കേരളാ കോണ്‍ഗ്രസ്സ് (എം)ന്റേയും ഭാരവാഹികള്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ പൊതു പ്രവര്‍ത്തകര്‍ മുതലായവര്‍ പങ്കെടുക്കും.

The keys of the Sneha Veedu built by the Kerala Congress (M) for a family who completely lost their house and land in the Chembanoda natural disaster will be donated tomorrow.

Kerala Congress (M) Chairman in-charge Working Chairman P.J. The house is being constructed by the Gandhiji Study Center with Joseph MLA as Chairman and Apu John Joseph as Vice Chairman.

The house is being constructed at a cost of Rs 10 lakh on a land sponsored by a man named Mamachan in Thottiyil, Kanjirakkad, Chembanoda

The house was supervised and led by Apu John Joseph, Vice Chairman, Gandhiji Study Center, and P.M. It is George.

The Kerala Congress (M) high-powered committee member V.C. Chandy and Kozhikode District Secretary Rajeev Thomas, who is in charge of the Youth Front.

Gandhiji Study Center Chairman and Kerala Congress (M) Working Chairman PJ Kumar will address a simple function tomorrow at 06.00 pm. Joseph MLA will hand over the keys of Sneha Bhavan to the family.

Apu John Joseph, Kerala Congress (M) Assembly Whip Adv. Mons Joseph MLA, Kerala Congress (M) Office Charge State General Secretary Adv. Joey Abraham Former MP, Former Government Chief Whip Adv. Thomas Unniyadan,

Former MLAs Adv. Francis George, Adv. Johnny Nellore, PM George, VC. Chandy, Rajeev Thomas, office bearers of Gandhiji Study Center and Kerala Congress (M) and other political and social activists will be present.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP