Categories
headlines

മണ്ഡലത്തില്‍ കനത്ത പോളിംഗ്

പേരാമ്പ്ര : മണ്ഡലത്തിലേക്കുള്ള നിര്‍ണ്ണായക വോട്ടടുപ്പ് പുരോഗമിക്കുന്നു.


ആദ്യ 7 മണിക്കൂര്‍ പിന്നിടുംമ്പോള്‍ പേരാമ്പ്രയില്‍ 198218 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ ഏറെ ആശങ്ക ഉണ്ടായ മണ്ഡലത്തില്‍ ശക്തമായ പോളിംഗ് നടക്കുന്നതായാണ് സൂചന.

കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുപ്പ് മണ്ഡലത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് പേരാമ്പ്രയില്‍ 63.71 ശതമാനം പോളിംഗിഗാണ് രേഖപ്പെടുത്തിയത്.


ഓരോ ബൂത്തിലും വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കുകയും ശാരീക അകലം പാലിക്കുകയും ബ്രക്ക് ദ ചെയിന്‍ ഉറപ്പാക്കുന്നതിനായി ബൂത്തില്‍ ഹാന്‍ഡ് വാഷും സാനിറ്റൈസും അടങ്ങിയ കിറ്റും ശരീരോഷ്മാവ് പരിശോധിക്കാന്‍ ഓരോ പോളിംഗ് ബൂത്തിലും തെര്‍മല്‍ സ്‌കാനിങ് ഉപകരണവും ഒരുക്കിയിട്ടുണ്ട്.

പോളിംഗ് സ്റ്റേഷന്‍ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനായി പരിശീലനം ലഭിച്ച ആശാവര്‍ക്കര്‍, എന്‍സിസി സ്റ്റുഡന്റ്, പോലീസ് കേഡറ്റ് എന്നിവരും കോവിഡ് രോഗികളും രോഗമുണ്ടെന്ന് സംശയിക്കുന്നവരും പിപിഇ കിറ്റ്, ഹാന്‍ഡ് ഗ്ലൗസ്, എന്‍ 95 മാസ്‌ക് എന്നിവ ധരിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.


കോട്ടൂര്‍ പഞ്ചായത്തിലെ 24ാം ബൂത്തിലെ പെരുവഞ്ചേരി ഗവ. എല്‍പി സ്‌കൂളിലേക്ക് 80 വയസ്സു തികഞ്ഞ പാത്തുമ്മോട്ടിയെ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്കേ് എടുത്തുകൊണ്ടുപോകുന്നതും കനത്ത പോളിംഗ് സാധ്യയെ കൂട്ടികാണിക്കുന്നു.

കോവിഡ് മാനദണ്ഡ പ്രകാരം ഓപ്പണ്‍ വോട്ട് ഇല്ലാത്തതിനാല്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടില്ല.

 

 

 

 

 

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP