ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍

By | Saturday July 6th, 2019

SHARE NEWS

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷ ആരംഭിക്കുമെന്നും സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ത്തായ് പ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മഹിമയില്‍ കൊടുവള്ളിമൂലയില്‍ ജാനകിക്ക് സംസ്ഥാന സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.

പേരാമ്പ്ര റീജ്യണല്‍ കോ ഓപ്പേററ്റീവ് ബാങ്കാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത്. ബാങ്ക് പ്രസിഡന്റ് പി. ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ്രപസിഡന്റ് ഷൈലജ ചെറുവോട്ട് മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം. സൈറാബാനു,

ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. സരീഷ്, സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാര്‍ കെ. രാജേന്ദ്രന്‍, അസി. രജിസ്ട്രാര്‍ കെ. കൃഷ്ണന്‍, കെ. ബാലാരായണന്‍, എസ്.പി. കുഞ്ഞമ്മദ്, ഇ.ടി. ബാലന്‍, സി.ഡി. പ്രകാശ്, കെ.കെ. ഭാസ്‌ക്കരന്‍, എന്‍. വിശ്വനാഥന്‍, വി.സി്എന്‍. നമ്പ്യാര്‍, കെ.എം. സാബു, ആര്‍. സജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.എന്‍. സുധീഷ് കുമാര്‍ സ്വാഗതവും കെ.ജി. രാമനാരായണന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read