അമ്മിയാം മണ്ണില്‍ കര പുഴയെടുക്കുന്നു; ഭീതിയോടെ ജനങ്ങള്‍

By | Monday August 12th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോട അമ്മിയാം മണ്ണില്‍ കടന്തറ പുഴയുടെ കര പുഴയെടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും വയനാടന്‍ മലനിലകളില്‍ ഉള്‍ക്കാടുകളില്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതും കാരണം കടന്തറ പുഴ നിറഞ്ഞൊഴുകിയതോടെ ചെമ്പനോട അമ്മിയാംമണ്ണില്‍ തീരം വന്‍തോതില്‍ ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു.

ചെമ്പനോട -അമ്മിയാംമണ്ണ് -വണ്ണാത്തിച്ചിറ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പറമ്പുകാട്ടില്‍ ഭാഗത്താണ് വന്‍തോതില്‍ തീരം ഇടിഞ്ഞത്. ഇവിടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുഴത്തീരം ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ സ്ഥലം പുഴയെടുത്ത് പുഴ ഗതിമാറി ഒഴുകുകയാണ്.

അമ്മിയാംമണ്ണ് -വണ്ണാത്തിച്ചിറ റോഡില്‍ നിന്ന് മീറ്ററുകള്‍ അകലത്തില്‍ വരെ ഇടിഞ്ഞിട്ടുണ്ട്. ശക്തമായ മഴ പെയ്ത സമയത്തുണ്ടായ മഴവെള്ളപ്പാച്ചിലാണ് 300 മീറ്ററോളം ദൂരത്തില്‍ തീരം ഇടിയാന്‍ ഇടയാക്കിയത്. അടിഭാഗം മുഴുവന്‍ ഇടിഞ്ഞ് ചിലയിടങ്ങളില്‍ മുകള്‍ ഭാഗം വീഴാതെ നില്‍ക്കുന്നത് കൂടുതല്‍ അപായ ഭീഷണി ഉയര്‍ത്തുന്നു.

പറമ്പുകാട്ടില്‍ റോബി, ബേബി വേനക്കുഴി, പറമ്പുകാട്ടില്‍ ബേബി, പറമ്പുകാട്ടില്‍ ജെയിംസ് എന്നിവരുടെ സ്ഥലമാണ് പുഴയെടുത്തത്. ഇതില്‍ പറമ്പുകാട്ടില്‍ ജയിംസിന്റെ വീടിന് പോലും മണ്ണിടിച്ചില്‍ ഭീഷണിയാണ്.

പുഴയോരത്ത് താമസിക്കുന്നവരുടെ 30 സെന്റില്‍ പരം സ്ഥലം പുഴയെടുത്തു കഴിഞ്ഞു. ഇവരുടെ 20 തെങ്ങുകള്‍ ഇതുവരെയായി പുഴയിലേക്ക് കടപുഴകി വീണിട്ടുണ്ട്. കടന്തറ പുഴയുടെ മറുഭാഗത്ത് കൂടെയുള്ള വെള്ളമൊഴുക്ക് തടഞ്ഞതും പുഴക്കിവിടെ വളവുള്ളതും വെള്ളമൊഴുക്ക് ശക്തമാകുമ്പോള്‍ തീരങ്ങള്‍ പുഴ കവരുന്നു.

ഓരോ വര്‍ഷവും തീരം ഇടയുമ്പോള്‍ പരാതി നല്‍കാറുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. കഴിഞ്ഞ വര്‍ഷവും റവന്യൂ അധികൃതര്‍ സ്ഥലം പരിശോധിച്ചിരുന്നു. പുഴയോരം എത്രയും പെട്ടന്ന് കെട്ടി പരിസരവാസികളുടെ ജീവനും സ്വത്തും സംരക്ഷക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read