പ്രായമായ അമ്മയെയും കാഴ്ചക്കുറവുള്ള മകനെയും കൊണ്ട് ശോഭനക്ക് ഈ മഴക്കാലവും ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴച്ചു കൂട്ടണം

By | Friday June 14th, 2019

SHARE NEWS

പേരാമ്പ്ര: കടിയങ്ങാട് പച്ചിലക്കാട് നടുവിലക്കണ്ടി മീത്തല്‍ ശോഭനക്ക് പ്രായമായ അമ്മയെയും കാഴ്ചക്കുറവുള്ള മകനെയും കൊണ്ട് ഈ മഴക്കാലവും ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴച്ചു കൂട്ടണം. പ്രായമായ അമ്മ ജാനകിക്കും കാഴ്ചക്കുറവുള്ള മകന്‍ ആദര്‍ശിനുമൊപ്പം മഴയത്ത് കഴിയുന്നത് താര്‍പായയും പഴയ സാരിയും കൊണ്ടുണ്ടാക്കിയ ഷെഡില്‍.

ലൈഫ് പദ്ധതിയില്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചപ്പോള്‍ പഴയ മണ്‍കട്ടകൊണ്ടുള്ള വീട് പൊളിച്ചു മാറ്റുകയായിരുന്നു. ലൈഫ് പദ്ധതിയുടെ ഒന്നാം ഗഡുവായ 2 ലക്ഷം കിട്ടിയതനുസരിച്ച് വീടിന്റെ നിര്‍മ്മാണം പാതി വഴിയിലെത്തി നില്‍ക്കുകയാണ്.

തുടര്‍ന്നുള്ള പ്രവൃത്തികള്‍ നടത്തിയാല്‍ മാത്രമേ ബാക്കി തുക അനുവദിച്ച് കിട്ടുകയുള്ളൂ. മൂന്നാറില്‍ സെക്യൂരിറ്റി ജോലിയുള്ള ശോഭനയുടെ ഭര്‍ത്താവ് നാട്ടില്‍ വരുന്നത് വല്ലപ്പോഴുമാണ്. സാമ്പത്തിക പ്രയാസം വീടുപണി നീട്ടികൊണ്ടു പോകുമ്പോള്‍ വരും ദിവസങ്ങളിലെ കനത്ത മഴയെ കുറിച്ച് ആശങ്കപ്പെടുയാണ് ഈ കുടുംബം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read