കടിയങ്ങാട് തണലില്‍ കുട്ടികളുടെ വര്‍ണോത്സവം ഫെബ്രുവരി 28 മുതല്‍

By | Tuesday February 25th, 2020

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് പാലത്തിനു സമീപത്തെ തണല്‍ – കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ ‘റിവൈവ് – 2020’ വര്‍ണോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തിയ്യതികളിലാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്നത്.

12 ഓളം തണല്‍ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, രക്ഷിതാക്കള്‍ ഒരുക്കുന്ന ഭക്ഷണ മേള, കളിയും ചിരിയും, ചിത്ര രചന, ഗസല്‍, തണല്‍ കുട്ടികളുടെ നാടകം തുടങ്ങിയവ അരങ്ങേറും. ആകര്‍ഷകമായ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന ചിന്ത ഇല്ലാതാക്കാനും മറ്റുള്ളവരെപോലെ തങ്ങളേയും സമൂഹം പരിചരിക്കുന്നുണ്ടെന്ന ബോധം ഉണ്ടാക്കാനുമാണ് മേള സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ നദീര്‍ പയ്യോളി അറിയിച്ചു.

സിനിമ കലാസംവിധായകരാണ് റിവൈവിനായ് തണലിനെ അണിയിച്ചൊരുക്കുന്നത്. നാളെ വൈകുന്നേരം 3 മണിക്ക് പരിപാടിയുടെ വിളംബരമായി ഡിഗ്‌നിറ്റി വാക്ക് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വി.സി. നാരായണന്‍ നമ്പ്യാരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read