കല്ലൂരില്‍ മീന്‍പിടിക്കുന്നതിനിടയില്‍ യുവാവിനെ കാണാതായി

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : കല്ലൂര്‍ അങ്ങാടിക്കടവില്‍ യുവാവിനെ കാണാതായി. വയനാട് പനമരം സ്വദേശി അനീഷ് (39) ആണ് മീന്‍പിടിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിപ്പോയത്.

സുഹൃത്തിനും മകനുമൊപ്പമാണ് ഇയാള്‍ ഇവിടെ എത്തിയത്. ഉച്ചക്ക് 1 മണിയോടെയാണ് അപകടം. തുണിക്കച്ചവടം നടത്തുന്ന അനീഷ് കൂത്താളി രണ്ടേ ആറില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരുകയാണ്. പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read