കര്‍ക്കിടക വാവില്‍ പിതൃതര്‍പ്പണത്തിന് അഗസ്ത്യമലയില്‍ വന്‍ തിരക്ക്

By | Saturday August 11th, 2018

SHARE NEWS

പേരാമ്പ്ര : എള്ളും പൂവും അരിയും കറുകയിലയില്‍ നേദിച്ച് പിതൃക്കളെ മനസ്സില്‍ ധ്യാനച്ച് മൂന്നുംവട്ടം കൈമുട്ടി ആത്മാവിനെ വിളിച്ച് വരുത്തി വേര്‍പിരിഞ്ഞ് പോയ ഇറ്റവര്‍ക്കും ഉടയവര്‍ക്കും തര്‍പ്പണം ചെയ്ത് നൂറുകണക്കിന് വിശ്വാസികള്‍ ആത്മ നിര്‍വൃതിയില്‍ മലയിറങ്ങി.

കര്‍ക്കിടക വാവ് ദിവസമായ ഇന്ന് മലബാറിലെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നായ പെരുവണ്ണാമൂഴി മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ വന്‍ തിരക്കായിരുന്നു. ബ്രഹ്മ മുഹൂര്‍ത്തം തൊട്ട് ആരംഭിച്ച തര്‍പ്പണകര്‍മ്മത്തിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഇങ്ങോട്ട് ഒഴുകുകയായിരുന്നു. കനത്ത മഴയും വെള്ളപൊക്കവും കാരണം മറ്റ്
പ്രധാന വാവ്ബലി കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണവും യായ്രതും ബുദ്ധിമുട്ടായത് അഗസ്ത്യമലയില്‍ തിരക്ക് വര്‍ദ്ധിപ്പിച്ചു.

സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്നു നില്‍ക്കുന്നതും കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായി വയനാട് മലനിരകളോട് ചേര്‍ന്ന് കിടക്കുന്നതുമായ ഇവിടെ പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഋഷിമാര്‍ക്കും തര്‍പ്പണം ചെയ്യാവുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രമാണ്. ക്ഷേത്രം മേല്‍ശാന്തി പത്മനാഭന്‍.പി.കടിയങ്ങാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read