പച്ച തേങ്ങ സംഭരണം ഉടന്‍ പുന:രാരംഭിക്കണം; കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി

By | Saturday May 18th, 2019

SHARE NEWS

പേരാമ്പ്ര : നാളികേര വില അനുദിനം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ പച്ചതേങ്ങ സംഭരണം ഉടന്‍ തന്നെ പുന:രാരംഭിച്ച് നാളികേര കര്‍ഷകരെ രക്ഷിക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കിലോയ്ക്ക് 45രൂപ വരെ ലഭിച്ചു കൊണ്ടിരിക്കുന്ന പച്ച തേങ്ങയ്ക്ക് ഇപ്പോള്‍ 26രൂപ വരെയാണ് ലഭിക്കുന്നത്. ഒരു തേങ്ങക്ക് ഒമ്പത് രൂപയോളം ഉല്പാദന ചെലവ് വരുമ്പോള്‍ തേങ്ങ ഒന്നിന് എട്ടു രൂപയാണ് വിപണിയില്‍ ലഭിക്കുന്നത്. ഉല്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലക്ക് നാളികേരം വില്‍ക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പച്ച തേങ്ങ സംഭരണം പുന:രാരംഭിക്കാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു.

ഉല്പാദന ചെലവിന്റെ ഇരട്ടിയെങ്കിലും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കുന്ന തരത്തില്‍ നാളികേരത്തിന് വില നിര്‍ണ്ണയിക്കുന്നതിന് കര്‍ഷക പ്രതിനിധികള്‍ അടങ്ങിയ ഒരു കമ്മീഷനെ ഉടന്‍ നിയമിക്കുക, കിലോക്ക് 50രൂപ വെച്ച് പച്ച തേങ്ങ സംഭരണം ഉടന്‍ ആരംഭിക്കുക എന്നിവ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. എന്‍. ചന്ദ്രന്‍, ടി.പി. നാരായണന്‍, അഗസ്റ്റിന്‍ കണ്ണേഴത്ത്, രാജു തലയാട്, ജോസ് കാരിവേലി, എന്‍. രാജശേഖരന്‍, എം. വേണുഗോപാലന്‍ നായര്‍, സി.എം. ബാബു, പാപ്പച്ചന്‍ കൂനന്തടം, ഫാസില്‍ ബേപ്പൂര്‍, ജോണ്‍ പൊന്നമ്പേര, ബിജു കണ്ണന്തറ, പട്ടയാട്ട് അബ്ദുള്ള, പി. രാജന്‍ ബാബു, രവീന്ദ്രനാഥ്, ഭാസ്‌ക്കരന്‍ നായര്‍ കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read