Categories
headlines

കാട്ടാനയോട് രക്ഷയില്ല; കര്‍ഷക കുടുംബം വനം വകുപ്പ് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു

പേരാമ്പ്ര: കാട്ടാന ശല്ല്യം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് മുന്പില്‍ കര്‍ഷക കുടുംബം കുത്തിയിരിപ്പ് സമരം തുടങ്ങി.


ബാബു പൈകയിലും ഭാര്യ ജസിയുമാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരമിരിക്കുന്നത്.

ഇന്നലെ രാത്രിയില്‍ വിഫാം കര്‍ഷക സംഘടന ജില്ലാ ജനറല്‍ സെക്രട്ടറി ബാബു പൈകയിലിന്റെ വീട്ടുമുറ്റത്താണ് കാട്ടാനക്കൂട്ടമെത്തിയത്.


തെങ്ങ്, വാഴ, കമുക് എന്നിവ തകര്‍ത്തു. ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ആഴ്ചകളായി കൃഷിയിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ഗ്രാമ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് , കര്‍ഷക നേതാക്കളായ ജോയി കണ്ണഞ്ചിറ, സണ്ണി കൊമ്മറ്റം, സെമിലി സുനില്‍ , എം.എം. മത്തായി എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സംബന്ധിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP