കാവുന്തറയില്‍ മരച്ചീനി പ്രദര്‍ശന കൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

By | Friday March 6th, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാവുന്തറ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാവുന്തറയില്‍ ശ്രീപവിത്ര എന്ന മരച്ചീനിയുടെ പ്രദര്‍ശനകൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷൈമ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. മനോജ്, ശശി കോലാത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്തു.

തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത മരച്ചീനിയാണ് ശ്രീപവിത്ര. നടുവാനുള്ള കമ്പുകള്‍ പരിമിതമായ അളവില്‍ കവുന്തറയില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9400653938.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read