കീഴരിയൂര്‍ കുറുമയില്‍ താഴ കേളോത്ത് മീത്തല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

By | Sunday February 2nd, 2020

SHARE NEWS

പേരാമ്പ്ര : കീഴരിയൂര്‍ കുറുമയില്‍ താഴ കേളോത്ത് മീത്തല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തൊറശ്ശേരിക്കണ്ടി മീത്തല്‍ അനന്തന്റെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകളും നടന്നു. നാളെ കലവറ നിറക്കല്‍ മറ്റ് ക്ഷേത്ര ചടങ്ങുകളും, ഫിബ്രവരി 4 ന് മുത്തപ്പന്‍ പയംകുറ്റി ,ഗുളികന്‍ വെള്ളാട്ടം. ഫെബ്രുവരി 5ന് ക്ഷേത്ര പൂജയും മുത്തപ്പന്‍ പയംകുറ്റി, ഉച്ചക്ക് അന്നദാനം, മുത്തപ്പന്‍ വെള്ളാട്ടം, മുത്തപ്പന്‍ കല്‍പ്പന, കളിക്കപ്പാട്ട്, കലശം വരവ് മറ്റ് ക്ഷേത്ര ചടങ്ങുകളും.

ഫെബ്രുവരി 6 ന് പ്രഭാത പൂജ മുത്തപ്പന്‍ കല്‍പ്പന, മുത്തപ്പന്‍ പയംകുറ്റി, അന്നദാനം വൈകുന്നേരം ഭഗവതി താലപ്പൊലി, വെള്ളാട്ട്, ഗുരുതി എന്നീ ചടങ്ങുകളും നടത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read