ജോസ്.കെ. മാണിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേരള കോണ്‍ഗ്രസ്(എം)കായണ്ണ മണ്ഡലം കമ്മിറ്റി

By | Monday July 6th, 2020

SHARE NEWS

പേരാമ്പ്ര (July 06): ജോസ്.കെ. മാണിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേരള കോണ്‍ഗ്രസ്(എം)കായണ്ണ മണ്ഡലം കമ്മിറ്റി. യുഡിഫിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എക്കാലത്തും ഒപ്പം നിന്ന കേരള കോണ്‍ഗ്രസ്(എം)നെ പുറത്താക്കുക വഴി യുഡിഫിന്റെ നെറികേടിന്റെ രാഷ്ട്രീയമാണെന്ന് യോഗം വിലയിരുത്തി.

ജോസ്.കെ.മാണി എം.പിക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇല്ലാത്ത ധാരണ ഉണ്ടെന്നു പറഞ്ഞ് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കില്ലെന്നും യോഗം വിലയിരുത്തി. കേരള കോണ്‍ഗ്രസ്(എം) ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എന്‍.പി. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. സതീശന്‍, ഇ.ടി. സനീഷ്, സജി.എ.പോള്‍, കെ.പി. രവി, എ.സി. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

 Kerala Congress (M) Kayanna constituency committee with full backing of Jose K.Mani. The meeting held that the politics of UDF was a disgrace by ousting the Kerala Congress (M), which has always stood with the ups and downs of the UDF.

Jose K Mani MP announced full support for the meeting. The meeting also held that there was no attempt to abolish the Kerala Congress, saying there was no understanding.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read