Categories
headlines

ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 5ന് പേരാമ്പ്രയില്‍

പേരാമ്പ്ര : ഫെബ്രുവരി 5ന് വൈകീട്ട് 5 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കും.


യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിപാടി വിജയിപ്പിക്കുന്നതിന് 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം യോഗം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.


കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി, വി.സി ചാണ്ടി , കെ.കെ വിനോദന്‍, എസ്.കെ അസ്സയിനാര്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, രാജീവ് തോമസ്, വിനോദന്‍ കല്ലൂര്‍, ആര്‍.പി ശോഭിഷ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.സി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ടി. കെ ഇബ്രാഹിമിനെ ചെയര്‍മാനായും കെ.എ ജോസുകുട്ടിയെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP