പേരാമ്പ്ര (2020 Nov 04) : കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസാക്കിയ കര്‍ഷക ബില്‍ കുത്തകള്‍ക്കു കൊള്ള ലാഭം കൊയ്യുന്നതിനു വേണ്ടി ആണെന്നും കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണ നടത്തി.

ധര്ണ്ണയുടെകോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കായണ്ണ വില്ലജ് ഓഫീസിനു മുന്നില്‍ ജില്ല പ്രസിഡന്റ് ഐപ്പ് വടക്കേതടം നിര്‍വ്വഹിച്ചു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം. കാര്ഷികോപന്നങ്ങള്ക്ക് ഉത്പാദന ചെലവിനെക്കാള്‍ രണ്ടു ഇരട്ടി വില ലഭിക്കുന്നതിനു തറവില നിശ്ചയിച്ചു സംഭരണം നടത്തുക.
പന്നി, മുള്ളന്‍ പന്നി, കുരങ്ങ് എന്നീ വന്യ മൃഗങ്ങളെ കഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കൊല്ലുന്നതിനു അനുമതി നല്‍കുക. കര്‍ഷക പെന്ഷന് 10000/ രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെ.എം. രാധാകൃഷ്ണന്, കുമാരന് പറകൊമ്പത്ത്, പി.സി. പ്രത്യുഷ് കായണ്ണ, സി.പി. ബാലകൃഷ്ണന്, മണ്ണാങ്കണ്ടി ബാലകൃഷ്ണന്, പി.സി. മോഹനന്, സി.കെ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
The dharna, organized by all the Kisan Congress constituency committees in the state, was held on the pretext that the farmers’ bill passed by the central government in Parliament was for the benefit of the monopolies and that the bill leading to mass suicides of farmers should be withdrawn.

Kozhikode district head inaugurated the Dharna Kozhikode district office in front of the Kayanna village office. Farmers’ debts should be written off. Set a floor price and stockpile agricultural produce to get twice the cost of production.
Permission to declare and kill wild animals such as pigs, porcupines and monkeys. The dharna demanded an increase in the farmers’ pension to Rs 10,000.
Kisan Congress constituency president P.V. Sebastian presided. K.M. Radhakrishnan, Kumaran Parakombath, P.C. Pratyush Kayanna, CP Balakrishnan, Mannankandi Balakrishnan, P.C. Mohanan and CK Manojkumar spoke.
News from our Regional Network
RELATED NEWS
