വിശ്വാസ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാവുൂ; ഡോ. ഹുസൈന്‍ മടവൂര്‍

By | Friday November 16th, 2018

SHARE NEWS

 

പേരാമ്പ്ര : വിശ്വാസ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാവുകയുള്ളൂവെന്ന് കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ല കമ്മിറ്റി മതം, ധാര്‍മികത, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുവാന്‍ സഹിഷ്ണുത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ല ചെയര്‍മാന്‍ വി.പി. അബ്ദുള്‍ അബ്ദുസലാം അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സുന്ദരാനന്ദയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ബഷീര്‍ പട്ടേതാഴം, കെ.എന്‍.എം. സക്കറിയ, എ. അ്‌സഹര്‍ അലി, നൗഷാദ് കരുവണ്ണൂര്‍, എം.ടി. അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read