Categories
headlines

ഇത്തവണയും വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റുമായി കൂത്താളി എയുപിഎസ്


പേരാമ്പ്ര: കൂത്താളി എയുപി സ്‌ക്കൂള്‍ പഠനകിറ്റ് വിതരണം ആരംഭിച്ചു. എല്‍കെജി മുതല്‍ ഏഴാം ക്ലാസുവരെ പഠിക്കുന്ന 800 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുന്നതാണ് പദ്ധതി.


വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ 2 ലക്ഷം രൂപ വില വരുന്ന പഠനോപകരണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരും പിടിഎ യും ചേര്‍ന്ന് എത്തിച്ചുക്കൊടുക്കുന്നത്.

പഠനകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡനറ് കെ.കെ. ബിന്ദു നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി.കെ. ബാബു അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്തംഗം കെ.വി. രാഗിത, പ്രധാനാധ്യാപിക ലീന.കെ.നായര്‍, ആര്‍.കെ. മുനീര്‍, ടി. ആനന്ദലാലു എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റ് എത്തിച്ചു നല്‍കിയിരുന്നു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP