കര്‍ഷക കോണ്‍ഗ്രസ് കൂത്താളികൃഷി ഭവന്‍ ധര്‍ണ്ണ നടത്തി

By | Monday October 14th, 2019

SHARE NEWS

പേരാമ്പ്ര : കൃഷി ഓഫീസറുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കൂത്താളി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കൂത്താളി കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്ന് ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു.

കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഐപ്പ് വടക്കേതടം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ബാലന്‍, പി.സി. കാര്‍ത്ത്യായനി, ചന്ദ്രന്‍ കാളങ്ങാലി, പി.കെ. പ്രകാശന്‍, ടി.പി. പ്രഭാകരന്‍, കെ.കെ. രവീന്ദ്രന്‍, ടി.പി. പ്രഭീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read