Categories
headlines

ന്യൂതന പദ്ധതിയുമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂര്‍ : കോട്ടൂര്‍ പഞ്ചായത്തില്‍ 2020-21 വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണ ചെയ്തു.


പ്രസ്തുത പദ്ധതിക്കായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും 348000 രൂപയാണ്വകയിരുത്തിയത്.രേഖകള്‍ ഹാജരാക്കിയ അര്‍ഹരായ 60 ഗുണഭോക്താക്കള്‍ക്കും കട്ടില്‍ നല്‍കിയിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് എം.കെ വിലാസിനി രാഘവന്‍ പൂവടിക്ക് കട്ടില്‍ നല്കി ഉദ്ഘാടനം ചെയ്തു.


ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്തു കൈപ്പേങ്ങല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജനപ്രതിനിധികളായ കെ.കെ സിജിത്, ടി.എം രഘൂത്തമന്‍, ദാമോദരന്‍, ബുഷറ മുച്ചൂട്ടില്‍, സെക്രട്ടറി പി. രാജീവന്‍, ജെ.എസ് വിജയന്‍, എ.എസ് ബിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീജ, എ. ദിവാകരന്‍ നായര്‍, ഷാജി തച്ചയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP