Categories
headlines

പ്രീ പ്രൈമറി അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം: കെപിഎസ്ടിഎ

പേരാമ്പ്ര: എയ്ഡഡ് – ഗവണ്‍മെന്റ് മേഖലയിലെ മുഴുവന്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്കും അംഗീകാരം നല്‍കണമെന്ന് കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


സ്പാര്‍ക്കിലെ അപാകതകള്‍ പരിഹരിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടികള്‍ സുഗമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഉപജില്ലാ സമ്മേളനവും യാത്രയയപ്പും കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ഇ. മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി.


രാജന്‍ മരുതേരി ഉപഹാര സമര്‍പ്പണം നടത്തി. ജനപ്രതിനിധികളും കെപിഎസ്ടിഎ അംഗങ്ങളുമായ പി.കെ രാഗേഷ്, കെ. മധു കൃഷ്ണന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.

കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത്, ഇ. പ്രദീപ്കുമാര്‍, വി.കെ രമേശന്‍, സി.രഞ്ജിനി, പി.രാമചന്ദ്രന്‍, കെ. സജീഷ്, ഇ.കെ സുരേഷ്, മനോജ് അഴകത്ത്, എന്‍. രാജേഷ്, ടി. ചിത്രരാജന്‍, പി. മധുസൂദനന്‍, പി.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.


ചടങ്ങില്‍ വി.കെ നൗഷാദ് (പ്രസിഡന്റ്), എ. വിനോദ് കുമാര്‍ (സെക്രട്ടറി), ജിതേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ കെപിഎസ്ടിഎ പേരാമ്പ്ര ഭാരവാഹികളായി തെരഞ്ഞെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP