Categories
headlines

ആവളയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.എസ് കുറുപ്പ് (ശ്രീപുരം കെ.ശ്രീധരകുറുപ്) അന്തരിച്ചു


ചെറുവണ്ണൂര്‍: ആവളയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.എസ് കുറുപ്പ് (ശ്രീപുരം കെ.ശ്രീധരകുറുപ്) (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ദീര്‍ഘകാലം ആവള യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപകനായിരുന്നു.


സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, മുന്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം പഞ്ചായത്ത് ഭാരവാഹി, ആവള ഗ്രാമദീപം ഗ്രന്ഥാലയം സ്ഥാപകാംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, മഹിളാസമാജം സ്ഥാപകാംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കീഴന ജന്മി കുടുംബത്തില്‍ നിന്ന് ബാലസംഘത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കെ.എസ് രാഷ്ട്രീയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


ഭാര്യ: സരോജിനി അമ്മ. മക്കള്‍: സത്യന്‍, ശ്രീലത, സജിത, സുരേഷ്. മരുമക്കള്‍: ലളിത(മരുതേരി), കുട്ടികൃഷ്ണന്‍(തോടന്നൂര്‍), ശശി(വാല്യേക്കോട്), ഷീബ(തളിപ്പറമ്പ്).

സഹോദരങ്ങള്‍: ആവള ടി.കുഞ്ഞിരാമക്കുറുപ്പ് (പ്രശസ്ത സാഹിത്യകാരന്‍), പരേതരായ ടി.ഗോപാലക്കുറുപ്പ്, ടി.അപ്പുക്കുട്ടികുറുപ്പ, നാണിഅമ്മ, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്, കുഞ്ഞിമാധവി അമ്മ, കുഞ്ഞികൃഷ്ണക്കുറുപ്പ്, പദ്മനാഭക്കുറുപ്പ്.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP