കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ്; പ്രതിഷേധിച്ചു

By | Thursday July 4th, 2019

SHARE NEWS

പേരാമ്പ്ര : തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കെ.സി അനീഷ്, ഷൈജു എരവട്ടൂര്‍, സായൂജ് അമ്പലക്കണ്ടി, പി.കെ.അനൂപ്, അശ്വജിത്ത്, അമിത്ത്, മുനീര്‍ ചേനായി, ആല്‍വിന്‍, സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി .

പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് പ്രസിഡന്റ് പി.കെ.രാഗേഷ് ഉല്‍ഘാടനം ചെയ്തു. എസ്. സുനന്ദ്, റഷീദ് പുറ്റം പൊയില്‍, മുആദ് നരിനട, ഷാജഹാന്‍ കാരയാട്, ഷാജി അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം കെ.എസ്.യു കമ്മറ്റിയുടെ ആഭിമൃുഖ്യത്തിലും ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് പേരാമ്പ്ര മേഖലയില്‍ പൂര്‍ണമായിരുന്നു.

പ്രകടനത്തിന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, റിച്ചാള്‍ഡ് ജോണ്‍, അമിത് മനോജ്, ആദില്‍ മുണ്ടിയത്ത്, ഷാജഹാന്‍ കാരയാട്, ആല്‍വിന്‍ ചക്കിട്ടപാറ, അഭിമന്യു എന്നിവര്‍ നേതൃത്വം നല്‍കി .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read