നിരീക്ഷണത്തില്‍ കഴിയവെ മുങ്ങിയ യുവാവിനെതിരെ കേസെടുത്തു

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ നാടുവിട്ട യുവാവിനെതിരെയും നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നിര്‍ദ്ദേശം ലംഘിച്ച് മത്സ്യ വില്പന നടത്തിയതിന് മറ്റൊരു യുവാവിനെതിരെയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ നാടുവിട്ട  ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് പൂവ്വില്ലോത്ത് മുസ്തഫ (40) യ്ക്ക് എതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. മാര്‍ച്ച് ഇരുപത്തി അഞ്ചാം തിയ്യതി വയനാട്ടില്‍ നിന്നുമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും റവന്യൂ, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ദിവസേനയുള്ള വിവരശേഖരണത്തിനിടെയാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് മുങ്ങിയ വിവരം മനസിലാകുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും വില്ലേജ് ഓഫീസറും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ ആലോചന നടത്തി മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് ബന്ധപ്പെട്ടപ്പോള്‍ കര്‍ണ്ണാടകത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച ഇയാള്‍ക്കെതിരെ മേപ്പയ്യൂര്‍ പോലീസ് മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മേപ്പയ്യൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവും മറ്റൊരു യുവാവും േചര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച മത്സ്യ വില്പന നടത്തിയതിന് ഇരുവര്‍ക്കെതിരെയും കേസെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read