സി.പി.ഐ ലീഡേഴ്‌സ് കേമ്പ് മേപ്പയൂരില്‍

By | Thursday September 12th, 2019

SHARE NEWS

പേരാമ്പ്ര : സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പഠന ക്യാമ്പുകളുടെ ഭാഗമായുള്ള കൊയിലാണ്ടി താലൂക്ക് ലീഡേഴ്‌സ് ക്യാമ്പ് സപ്തംബര്‍ 21, 22 തിയ്യതികളില്‍ മേപ്പയൂരില്‍ നടക്കും.

21 ന് കാലത്ത് 10 മണിക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പ്രകാശ് ബാബു, ടി.വി ബാലന്‍, എം.സി നാരായണന്‍ നമ്പ്യാര്‍, ടി.പ്രകാശന്‍ (കണ്ണൂര്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുക്കും.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി ഇ.കുഞ്ഞിരാമന്‍, കെ.കെ ബാലന്‍, എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ രക്ഷാധികാരികളും യൂസഫ് കോറോത്ത് (ചെയര്‍മാന്‍) ബാബു കൊളക്കണ്ടി (കണ്‍വീനര്‍) കെ.വി നാരായണന്‍ (ട്രഷറര്‍) തുടങ്ങിയവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read