പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ക്ഷീര വികസന ഓഫിസ് മുഖേന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ക്ഷീരഗ്രാമം പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും നടന്നതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച കോഴിക്കോട് ജില്ല: ജനറല്‍ സെക്രട്ടറി കെ.കെ. രജിഷ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ ക്ഷീരസംഘ ഭരണ സമിതികളും, പേരാമ്പ്ര ബ്ലോക്ക് ക്ഷീരവികസന ഓഫീസും നടത്തിയ ശുദ്ധമായ തട്ടിപ്പാണിത്. സബ്സിഡി ഇനത്തില്‍ നല്കിയ പശുക്കളെ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കാതെ തങ്ങളുടെ സ്വന്തക്കാര്‍ക്ക് നല്‍കുകയായിരുന്നു. സബ്സഡി തുക ലഭിച്ചതിനു ശേഷം ഇതില്‍ ഭൂരിഭാഗം പശുക്കളെയും ഇപ്പോള്‍ ഇവര്‍ വിറ്റു കളയുകയായിരുന്നു. മൂന്ന് ലക്ഷത്തിലധികം രൂപ സബ്സഡി ഇനത്തില്‍ കൈക്കലാക്കിയവരുണ്ട്.
50 ലക്ഷം രൂപയോളം നല്കിയ പദ്ധതിയാണിത്. പാല് ഉല്‍പ്പാദനം രണ്ടിരട്ടി വര്‍ദ്ധിപ്പിക്കാനും ഉദേശിച്ച പദ്ധതി പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. നിലവില്‍ പശുവിനെ നല്കിയ കണക്കില്‍ 4000 ലിറ്ററോളം പാല് ഉല്‍പ്പാദനം നടക്കണം എന്നാല്‍ നിലവില്‍ ഇതിന്റെ മുന്നിലൊന്നു പോലും നിലവിലിലില്ല. പശുക്കളെ പരിശോധിക്കാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാന്‍ വരുന്നത് മുന്‍കുട്ടി ഇവര്‍ക്ക് വിവരം ലഭിക്കുന്നതിനാല്‍ തൊട്ടടുത്ത വീട്ടിലെ പശുക്കളെ ഇവരുടെ തൊഴുത്തിലെത്തിച്ച് ഉദ്യോഗസഥരെയും കബളിപ്പിക്കുകയാണ്.
തൊട്ടടുത്ത ബ്ലോക്ക് പരിധിയില്‍ നിന്ന് പശുക്കളെ വാങ്ങാമെന്നിരിക്കെ തമിഴ്നാട് ലോബിയും ബ്ലോക്ക് ക്ഷിര വികസന ഉദ്യോഗസ്ഥരും ക്ഷീര സംഘംങ്ങളും ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് പശുക്കളെ എത്തിക്കുന്നത്. യാതൊരു ശാസ്ത്രിയ പരിശോധനയും നടത്താതെ വാങ്ങുന്ന പശുക്കള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് ദുരിതമാവുന്ന കാഴ്ചയാണ്. ക്ഷീര വികസന ഉദ്യോഗസ്ഥറടക്കം ആഴ്ചകളോളം തമിഴ്നാട്ടില്‍ തങ്ങിയാണ് പശുക്കളെ സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടിന് നിന്ന് പശുക്കളെ എത്തിക്കുന്നതില്‍ കമ്മിഷന് കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം രജിഷ് ആവശ്യപ്പെട്ടു.
May also Like
- വാര്‍ഷികാഘോഷം ഭരണ പരാജയം മറച്ചു വെക്കാന്‍. മുനീര്‍ എരവത്ത്
- കാരയില്‍ നട – കുറൂരക്കടവ് – അറയ്ക്കല്‍ പാലം റോഡ് നിര്‍മ്മിക്കണം; കര്‍മ സമിതി
- അട്ടപ്പാടി വെടിവെപ്പ്; നിലപാട് ആത്മാര്‍ത്ഥമെങ്കില്‍ സിപിഐ മന്ത്രിമാര്‍ രാജി വെയ്ക്കണം: സി.പി.എ.അസീസ്
- മേലടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തിരശീല വീണു
- ഭരണഘടന ഉറപ്പാക്കുന്ന മാന്യതയും പദവിയും അന്തസും സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല അഡ്വ: എം.എസ്.താര